സംഗീതമേ, നാദ സൗന്ദര്യമേ
സപ്തസ്വരതാള ഹാരമേ....
എൻ ഹൃത്തിലെന്നും അലിഞ്ഞുചേരൂ
ആനന്ദലഹരി പകർന്നുതരൂ
സംഗീതമേ, നാദ സൗന്ദര്യമേ
ആദിയിൽ മൂന്നു സ്വരങ്ങളായ് ജനിച്ചു
സപ്തസ്വരങ്ങളായ് പരിണമിച്ചൂ
ആയിരമായിരം രാഗങ്ങളായ്
അനന്തഗാനങ്ങൾ പിറന്നൂ
സംഗീതമേ, നാദ സൗന്ദര്യമേ
ത്യാഗരാജ സ്വാമികളും മുത്തുസ്വാമി ദീക്ഷിതരും
ശ്യാമശാസ്ത്രികളും
തപംചെയ്തു വിരിയിച്ച
ഹൃത്പത്മമേ
സംഗീതമേ, നാദ സൗന്ദര്യമേ
No comments:
Post a Comment