ഓണപ്പുലരുയേ വരവേൽക്കാൻ
മാമലനാടൊരുങ്ങി
കേരള നാടൊരുങ്ങി
പുത്തനുടുപ്പിട്ട് പൂപ്പാട്ട് പടി
മലയാളപ്പെണ്ണൊരുങ്ങി
മലയാളപ്പെണ്ണൊരുങ്ങി
ഓണപ്പുലരുയേ വരവേൽക്കാൻ
മാമലനാടൊരുങ്ങി
കേരള നാടൊരുങ്ങി
ഓണവില്ലിൻ ഞാണൊലി കേട്ടൻ
മനസ്സിലുത്സവമായ്
മാവേലിനാടിൻ്റെ മധുതസ്മരണകൾ
മനസ്സിൽ ഉണർന്നുവന്നൂ
ഓണപ്പുലരുയേ വരവേൽക്കാൻ
മാമലനാടൊരുങ്ങി
കേരള നാടൊരുങ്ങി
പൂവിളി കേട്ടെൻ്റെ മാനസക്കാവിൽ
ഉത്സവക്കാലമായീ
മുറ്റത്തു പൂക്കളം
മനസ്സിൽ പൂക്കളം
എങ്ങുമെങ്ങും പൂക്കാലം
ഓണപ്പുലരുയേ വരവേൽക്കാൻ
മാമലനാടൊരുങ്ങി
കേരള നാടൊരുങ്ങി
No comments:
Post a Comment