നീയല്ല ഞാൻ ;ഞാനല്ല നീ
അതിനാൽ നീയെന്റെ
അസ്ഥിയിലെ മജ്ജ തിന്നാൻ
ശ്രമിക്കരുത്.
നീയല്ല ഞാൻ, ഞാനല്ല നീ
അതിനാൽ നീ നിന്റെ വഴിയേ പോകുക, എന്റെ വഴിയിൽ വേലി
കെട്ടരുത്.
നീയല്ല ഞാൻ, ഞാനല്ല നീ
അതിനാൽ നീ നിന്നെ
തിരിച്ചറിയുക,
എന്നെ അറിയാൻ ശ്രമിച്ചാൽ
നിനക്ക് നിന്നെ നഷ്ടപ്പെടും!
ഒടുവിൽ നീ നിന്നെ തേടി അലയേണ്ടിവരും!
നീയല്ല ഞാൻ ;ഞാനല്ല നീ,
അതിനാൽ നീ നിന്നെ സ്നേഹിക്കുക ;
അപ്പോൾ നിനക്ക് എന്നെ അറിയാൻ കഴിയും ;
ബൈജു കോക്കല്ലൂർ
No comments:
Post a Comment